Flash News

കോഹ്‌ലി വീണ്ടും ഒന്നാമന്‍



ദുബയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാംസ്ഥാനത്ത്. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് മൂന്നാം റാങ്കിലായിരുന്ന കോഹ്‌ലി ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് വീണ്ടെടുത്തത്. ഡേവിഡ് വാര്‍ണറെയും(861) എ ബി ഡിവില്ലിയേഴ്‌സിനെയും(841) മറികടന്നാണ് കോഹ്‌ലി(862) ഒന്നാമതെത്തിയത്. നേരത്തെ ഇരുവരുടെയും പിന്നിലായിരുന്നു ഇന്ത്യന്‍ നായകന്‍. ചാംപ്യന്‍സ് ട്രോഫിയിലെ പുറത്താവാതെ നേടിയ രണ്ട് അര്‍ധസെഞ്ച്വറികളാണ് കോഹ്‌ലിയെ നേട്ടത്തിലെത്തിച്ചത്. പാകിസ്താനെതിരെ 81*, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76* എന്നിങ്ങനെയായിരുന്നു ടൂര്‍ണ്ണമെന്റിലെ സ്‌കോറുകള്‍. ട്വന്റിയിലും കോഹ്‌ലി തന്നെയാണ് ഒന്നാമന്‍. ഇന്ത്യയുടെ ശിഖാര്‍ ധവാന്‍(746) പത്താംസ്ഥാനത്തേക്ക് ഉയര്‍ന്നു. രോഹിത് ശര്‍മ പതിമൂന്ന്, എം എസ് ധോണി പതിനാല് എന്നിവരാണ് മറ്റ് ഉയര്‍ന്ന റാങ്കുള്ള ഇന്ത്യക്കാര്‍. അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ക്ക് സ്ഥാനമില്ല. ആസ്‌ത്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ് ഒന്നാംസ്ഥാനത്ത്. ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), മിച്ചല്‍ സ്റ്റാര്‍ക് (ആസ്‌ത്രേലിയ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ അക്ഷര്‍ പട്ടേലിനാണ് ഉയര്‍ന്ന ബൗളിങ് റാങ്ക്. പതിമൂന്നാം സ്ഥാനത്താണ് അക്ഷര്‍.
Next Story

RELATED STORIES

Share it