കോഹ്‌ലി, മിതാലി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

മുംബൈ: 2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പോളി ഉമ്രിഗര്‍ അവാര്‍ഡിന് ഇന്ത്യന്‍ യുവ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ഹനായി.
മിതാലി രാജ് മികച്ച വനിതാ ക്രിക്കറ്ററായപ്പോള്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തി നും അവകാശിയായി.
ഈ വര്‍ഷം 15 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും 42.67 ശരാശരിയില്‍ 640 റണ്‍സ് നേടിയതും ഏകദിനത്തി ല്‍ 20 മല്‍സരങ്ങളില്‍ നിന്നും 629 റണ്‍സ് നേടിയതുമാണ് കോഹ്‌ലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയതാണ് മിതാലിയെ പരിഗണിക്കാന്‍ കാരണമായത്. ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തേയും വനിതയാണ് മിതാലി.
Next Story

RELATED STORIES

Share it