Cricket

കോഹ്‌ലിയെ അനുകരിക്കരുതെന്ന് രാഹുല്‍ ദ്രാവിഡ്

കോഹ്‌ലിയെ അനുകരിക്കരുതെന്ന് രാഹുല്‍ ദ്രാവിഡ്
X


ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അനുകരിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യ എ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കോഹ് ലിയുടെ ജീവിത ശൈലിയേയും കളിക്കളത്തിലെ പെരുമാറ്റത്തെയും യുവ താരങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. കളിക്കളത്തിലെ കോഹ്‌ലിയുടെ പെരുമാറ്റം യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ പാകത്തിനുള്ളതല്ലെന്നും യുവ താരങ്ങള്‍ കോഹ്‌ലിയെ അനുകരിക്കുന്നത് അവരവരോടുള്ള ചതിയാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
പരമ്പരകള്‍ക്ക് മുന്നോടിയായി പ്രകോപനപരമായി സംസാരിക്കുന്ന കോഹ്‌ലിയുടെ ശൈലി പലപ്പോഴും താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അത് ശരിയല്ലെന്നും പറഞ്ഞ ദ്രാവിഡ് അജിന്‍ക്യ രഹാനെ മാതൃകയാക്കാന്‍ തോന്നുന്ന താരമാണെന്നും കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it