Cricket

കോഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യരുത്, അദ്ദേഹമാണ് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍: ബാബര്‍ അസം

കോഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യരുത്, അദ്ദേഹമാണ് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍: ബാബര്‍ അസം
X

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി അടുത്തിടയ്ക്ക് ഏറ്റവും കൂടുതല്‍ താരമത്യം ചെയ്യപ്പെട്ട താരമാണ് പാകിസ്താന്റെ ബാബര്‍ അസം. ബാറ്റിങില്‍ മികച്ച ശരാശരി നിലനിര്‍ത്തുന്ന ബാബര്‍ അസം കോഹ്‌ലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് പാക് കോച്ച് മിക്കി ആര്‍തറും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം മറുപടിയുമായി ബാബര്‍ അസം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലി. ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബാബര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it