Flash News

കോഹ്‌ലിയുടെ റെക്കോഡ് തകര്‍ത്ത് ഹാഷിം അംല



ലണ്ടന്‍: ഇന്ത്യന് നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡ് തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് കോഹ്‌ലിയെ മറികടന്ന് അംല സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി 166 മല്‍സരങ്ങളില്‍ നിന്നാണ് 7000 റണ്‍സ് കണ്ടെത്തിയതെങ്കില്‍ അംല 151 മല്‍സരങ്ങളില്‍ നിന്നാണ് 7000 റണ്‍സ് പിന്നിട്ടത്. ദക്ഷിണാഫ്രിക്കയുടെ ഓപണര്‍ കൂടിയായ അംലയുടെ പേരില്‍ തന്നെയാണ് വേഗത്തില്‍ 2000, 3000, 4000, 5000, 6000 റണ്‍സ് കണ്ടെത്തിയ താരമെന്ന റെക്കോഡും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 55 റണ്‍സ് നേടിയതോടെയാണ് അംല പുത്തന്‍ റെക്കോഡിനുടമയായത്.
Next Story

RELATED STORIES

Share it