കോഹ്‌ലിക്ക് ഖേല്‍രത്‌ന ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിക്ക് രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍രത്‌നയ്ക്കും അജിന്‍ക്യ രഹാനെയ്ക്ക് അര്‍ജുന അവാര്‍ഡിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശുപാര്‍ശ ചെയ്തു.
നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് കോഹ്‌ലി. രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്കു മാത്രമാണ് ഇതുവരെ ഖേല്‍രത്‌ന ലഭിച്ചത്. 1998ല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും 2007ല്‍ മഹേന്ദ്രസിങ് ധോണിക്കുമാണ് ഇതിനു മുമ്പ് ഖേല്‍രത്‌ന ലഭിച്ചത്.
കോഹ്‌ലിയുടെ നേതൃത്വത്തി ല്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
Next Story

RELATED STORIES

Share it