കോഹ്‌ലിക്കെതിരായ പ്രസ്താവന: അപലപിച്ച് ബിജെപി

ന്യൂഡല്‍ഹി: വിദേശത്ത് വിവാഹിതനായതിന്റെ പേരില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ രാജ്യസ്‌നേഹം ചോദ്യംചെയ്ത ബിജെപി എംഎല്‍എ പന്നാലാലിനെ നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ നേതാവ് എസ് പ്രകാശ്. വിരാട് കോലിയുടെയും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാല്‍ ഷാകിയയ്ക്കില്ലെന്നായിരുന്നു പ്രകാശിന്റെ പ്രതികരണം. സ്വന്തമായി നല്‍കുന്ന നിര്‍വചനങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും പന്നാലാലിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എവിടെ വിവാഹം നടത്തണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. അത് ചോദ്യംചെയ്യാന്‍ പന്നാലാലിന് അവകാശമില്ല. പന്നാലാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കാര്യമാണ്. അത് പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു.ദേശസ്‌നേഹമുണ്ടായിരുന്നെങ്കില്‍ വീരാടും അനുഷ്‌കയും ഇന്ത്യയില്‍ വച്ച് വിവാഹം നടത്തണമെന്നായിരുന്നു പന്നാലാലിന്റെ വിമര്‍ശനം. രാമന്റെയും കൃഷ്ണന്റെയും വിക്രമാദിത്യന്റെയും യുദിഷ്ടിരന്റെയും വിവാഹത്തിന് സാക്ഷ്യംവഹിച്ച രാജ്യമാണിത്. എന്നാല്‍, കോലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരുപുറം രാജ്യത്തെ ആശ്രയിക്കണം എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it