Flash News

കോഹ്‌ലിക്കും അനുഷ്‌ക ശര്‍മക്കും രാജ്യസ്‌നേഹമില്ല:ബിജെപി എംഎല്‍എ

കോഹ്‌ലിക്കും അനുഷ്‌ക ശര്‍മക്കും രാജ്യസ്‌നേഹമില്ല:ബിജെപി എംഎല്‍എ
X
ഭോപ്പാല്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മക്കും രാജ്യസ്‌നേഹമില്ലെന്ന് ബിജെപി നേതാവ്. മധ്യപ്രദേശ് ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയയാണ് പരാമര്‍ശം നടത്തിയത്. കോഹ് ലിക്കും അനുഷ്‌ക ശര്‍മക്കും രാജ്യസ്‌നേഹമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ വിവാഹം ഇന്ത്യയില്‍ നടത്തുമായിരുന്നുമെന്നുമാണ് പിന്നാലാലിന്റെ പരാമര്‍ശം.കോഹ് ലി പണവും പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, ഇറ്റലിയില്‍ വിവാഹം നടത്തി കോടിക്കണക്കിന് രൂപ ഇന്ത്യക്ക് നഷ്ടപ്പെടുത്തിയെന്നും പന്നാലാല്‍ കുറ്റപ്പെടുത്തി.


ഡിസംബര്‍ 11നാണ് കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. വ്യാഴാഴ്ച ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമായി പാര്‍ട്ടി വിരുന്ന് സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it