Sports

കോഹ്‌ലിക്കരുത്തില്‍ ഇന്ത്യ ഒപ്പമെത്തി

ചെന്നൈ: വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഇന്ത്യ ഉജ്ജ്വ തിരിച്ചുവരവ് നടത്തി. അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമായിരുന്ന ടീം ഇന്ത്യ നാലാം ഏകദിനത്തില്‍ 35 റണ്‍സിന്റെ ജയമാണ് നേടിയത്.
ഈ ജയത്തോടെ പരമ്പരയി ല്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി. നാളെ മുംബൈയില്‍ നടക്കാനിരിക്കുന്ന അവസാന മല്‍സരം ഫൈനലിനു തുല്യമായി മാറുകയും ചെയ്തു.
ടോസിനു ശേഷം ബാറ്റ് ചെ യ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 299 റണ്‍സാണ് നേടിയത്. കോഹ്‌ലിയുടെ (138) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്കു തുണയായത്. ഫോമില്ലാത്തതിനത്തുടര്‍ന്ന് പഴികേട്ട സുരേഷ് റെയ്‌ന (53) അര്‍ധസെഞ്ച്വറിയോടെ വിമര്‍ശകരുടെ വായടച്ചപ്പോള്‍ അജിന്‍ക്യ രഹാനെയും (45) ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് (112) സെഞ്ച്വറിയോടെ പൊരുതിനോക്കിയെങ്കിലും ഒമ്പതു വിക്കറ്റിന് 264 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടമവസാനിച്ചു. 107 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് 10 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി.
ഓപണര്‍ ക്വിന്റണ്‍ ഡികോക്കാണ് (43) മറ്റൊരു സ്‌കോറര്‍. മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
നേരത്തേ 140 പന്തില്‍ ആറു ബൗണ്ടറികളും അഞ്ച് കൂറ്റന്‍ സിക്‌സറുകളുമമടക്കമാണ് കോഹ്‌ലി ഇന്ത്യയുടെ അമരക്കാരനായത്. കോഹ്‌ലി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it