Second edit

കോഹിനൂര്‍ വിവാദം

സായ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന ശീലം കടുത്ത ദേശപ്രേമികളായ ബിജെപിക്കുപോലും ജന്മസിദ്ധമാണ്. കോഹിനൂര്‍ രത്‌നത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം സുപ്രിംകോടതിയില്‍ പറഞ്ഞത് അത് വിക്‌റ്റോറിയ രാജ്ഞിക്ക് മഹാരാജ രഞ്ജിത് സിങ് സമ്മാനമായി കൊടുത്തതാണെന്നാണ്. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും അമൂല്യമായ രത്‌നങ്ങളിലൊന്നായ കോഹിനൂര്‍ ബ്രിട്ടിഷുകാര്‍ ബലമായി പിടിച്ചെടുക്കുകയായിരുന്നു. രഞ്ജിത് സിങിന്റെ മകന്‍ ദുലീപ് സിങിന്റെ കൈയിലായിരുന്നു രത്‌നം. 1849ല്‍ ദുലീപിന് ഏഴു വയസ്സായപ്പോള്‍ ബ്രിട്ടിഷുകാര്‍ തോക്കുചൂണ്ടിയാണ് അയാളില്‍നിന്നു രത്‌നവും രാജ്യവും കവര്‍ന്നെടുത്തത്. സുപ്രിംകോടതിയില്‍ സത്യവാങ്മൂലം കൊടുക്കുമ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര്‍ 1848ല്‍ രത്‌നം സംബന്ധിച്ച് ഡല്‍ഹി ഗസറ്റില്‍ വന്ന റിപോര്‍ട്ട് ശ്രദ്ധിച്ചുകാണില്ല. അതുപ്രകാരം ചക്രവര്‍ത്തിനിക്ക് 'സമ്മാനമായി' കിട്ടിയ രത്‌നം ബ്രിട്ടിഷ് പട്ടാളക്കാരുടെ ശക്തമായ കാവലിലായിരുന്നു.
രാജ്യം നഷ്ടപ്പെട്ടതിനേക്കാള്‍ കോഹിനൂര്‍ കൊള്ളയടിച്ചതിലായിരുന്നു ദുലീപിനു സങ്കടം. സ്വകാര്യ സംഭാഷണങ്ങളില്‍ അയാള്‍ വിക്‌റ്റോറിയയെ മിസ്സിസ് ഫാഗിന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റില്‍ കളവുമുതല്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന യഹൂദനായിരുന്നു ഫാഗിന്‍.
ഈ കഥയിലൊരു ട്വിസ്റ്റുണ്ട്. ലാഹോറായിരുന്നു ദുലീപിന്റെ തലസ്ഥാനം. അതിനാല്‍ രത്‌നം തങ്ങള്‍ക്കു വേണമെന്ന് ഒരു ലാഹോര്‍ നിവാസി ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it