Flash News

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എസ്ഥാനം രാജിവെച്ചു

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എസ്ഥാനം രാജിവെച്ചു
X
KOVOOR-KUNJUMONതിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. കൊല്ലം കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആര്‍എസ്പി എംഎല്‍എയാണ്.  യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ല എന്നും ഇടതുപക്ഷവുമായി സഹകരിച്ചു പോകുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.
[related]ആര്‍എസ്പി യുഡിഎഫിലെത്തിയശേഷം പാര്‍ട്ടിനേതൃത്വവുമായി അകല്‍ച്ചയിലായ കുഞ്ഞുമോന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. തനിക്കൊപ്പം മറ്റുനേതാക്കളും അണികളും മുന്നണി വിട്ടുപോരുമെന്നും യഥാര്‍ഥ ആര്‍എസ്പി രൂപീകരിക്കുമെന്നും കുഞ്ഞുമോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it