Kottayam Local

കോവിലകത്തുംകടവ് മാര്‍ക്കറ്റിലെ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍പ്പായി

വൈക്കം: നഗരസഭയിലെ കോവിലകത്തുംകടവ് മല്‍സ്യ മാര്‍ക്കറ്റിലെ തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായി. നഗരസഭാ കാര്യാലയത്തില്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം മാര്‍ക്കറ്റില്‍ കൊണ്ടുവന്നിറക്കുന്ന പെട്ടികളില്‍ രണ്ടര കിലോ വരെ മല്‍സ്യങ്ങളുള്ള പെട്ടി ഒന്നിന് 10 രൂപ നല്‍കുന്നതിനു തീരുമാനിച്ചു. ജില്ലാ ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയില്‍ ഫെബ്രുവരി 16ന് നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം തുടര്‍ന്നും ബാധകമായിരിക്കും. ഈ വ്യവസ്ഥകള്‍ ജില്ലാ ലേബര്‍ ഓഫിസില്‍ അറിയിക്കുന്നതിന് തീരുമാനിച്ചു.യോഗത്തില്‍ നഗരസഭാ ചെയര്‍മാനെ കൂടാതെ തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കെ കെ ശശിധരന്‍, കെ വിജയന്‍, സുനില്‍കുമാര്‍, മല്‍സ്യവ്യവസായ കമ്മീഷന്‍ ഏജന്‍സി ഭാരവാഹികളായ പി വി പുഷ്‌ക്കരന്‍, ബാഹുലേയന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ കിഷോര്‍കുമാര്‍, സല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it