കോഴ: വാള്‍മാര്‍ട്ട് മേധാവിയെ സിവിസി വിളിപ്പിച്ചു

ന്യൂഡല്‍ഹി: ചില്ലറ വ്യാപാരരംഗത്തെ വന്‍ അമേരിക്കന്‍ സ്ഥാപനമായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ മേധാവിയെ കൈക്കൂലി നല്‍കിയതിനു കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) വിളിപ്പിച്ചു. കസ്റ്റംസ് പരിശോധന ഒഴിവാക്കാനും ഇന്ത്യയില്‍ വില്‍പ്പനശാലകള്‍ സ്ഥാപിക്കാനുമുള്ള അനുമതിക്കുവേണ്ടിയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കോഴ നല്‍കിയെന്നാണ് ആരോപണം.നവംബര്‍ 15നകം വിശദീകരണം സമര്‍പ്പിക്കാന്‍ വാള്‍മാര്‍ട്ടിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കമ്മീഷണര്‍ ടി എം ഭാസിന്‍ അറിയിച്ചു.
ഒരു സ്വകാര്യ കമ്പനിക്കെതിരേ കമ്മീഷന്‍ നടപടിയെടുക്കുന്നത് ഇതാദ്യമായാണ്. വാള്‍മാര്‍ട്ട് സ്ഥാപനങ്ങള്‍ക്കെതിരേ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നോട്ടീസയച്ചത്.കസ്റ്റംസ് പരിശോധന ഒഴിവാക്കാനും റിയല്‍ എസ്‌റ്റേറ്റ് പെര്‍മിറ്റ് ലഭിക്കാനും വേണ്ടി നിരവധി ഉദ്യോഗസ്ഥര്‍ക്കു ചെറിയ തുകകള്‍ വീതം നല്‍കിയെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടില്‍ പറയുന്നത്.13,000 രൂപയ്ക്കു താഴെയാണു മിക്ക കേസുകളിലും കോഴ നല്‍കിയത്. ഏറ്റവും കുറഞ്ഞത് 330 രൂപയാണ് നല്‍കിയതെന്നും റിപോര്‍ട്ടിലുണ്ട്. ഇങ്ങനെ കോടിക്കണക്കിനു രൂപ കൈമാറിയതായാണ് ആരോപണം.എന്നാല്‍ കമ്മീഷനില്‍ നിന്നു യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് വാള്‍മാര്‍ട്ട് വക്താവ് അറിയിച്ചു.സ്വന്തം പ്രതിനിധി
Next Story

RELATED STORIES

Share it