കോഴ: ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സെക്യൂരിറ്റി ഡെപ്പോസിറ്റ് വിട്ടുകിട്ടുന്നതിന് കരാറുകാരനില്‍ നിന്നു അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എണ്ണ പ്രകൃതി വാതക കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഡെപ്യൂട്ടി ജനറല്‍ മാനേജരെ (ഡിജിഎം) സിബിഐ അറസ്റ്റ് ചെയ്തു.
അസമിലെ ശിവസാഗറില്‍ നിയമിതനായ എം ആര്‍ ലേചന്‍ ആണ് അറസ്റ്റിലായത്. ജോലി പൂര്‍ത്തിയായാല്‍ നിയമപ്രകാരം കരാറുകാരന് തിരിച്ചുകൊടുക്കേണ്ടതാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. എന്നാല്‍ ഡെപ്പോസിറ്റ് തിരിച്ചു നല്‍കണമെങ്കില്‍ ഡിജിഎം അരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് കരാറുകാരന്‍ പരാതി നല്‍കുകയായിരുന്നു. സിബിഐ ഒരുക്കിയ കെണിയില്‍ ലോചന്‍ വീണു. കോഴ കൈപ്പറ്റുമ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. ഡിജിഎമ്മിന്റെ ഓഫിസിലും വസതിയിലും സിബിഐ പരിശോധന നടത്തി.
ഓഫിസില്‍ നിന്നു അഞ്ചു ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ടെന്നു സിബിഐ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it