kannur local

കോഴ്‌സുകളില്‍ ഐഎഫ്എസ്ആര്‍ ഉള്‍പ്പെടുത്തുന്നു; സര്‍വകലാശാലയുമായി ധാരണാപത്രം കൈമാറി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയും ലണ്ടന്‍ ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സും (എസിസിഎ ) ഇന്റനാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും (ഐഎസ്ഡിസി) ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു തയ്യാറെടുക്കുന്നു. സര്‍വകലാശാല നടത്തുന്ന ബികോം, ബിബിഎ.——, എംകോം, എംബിഎ എന്നീ കോഴ്‌സുകളില്‍ നൂതനമായ അക്കൗണ്ടിങ്ങ് സിസ്റ്റമായ ഇന്റനാഷനല്‍ ഫിനാന്‍ഷ്യല്‍ റിപോര്‍ട്ടിങ് (ഐഎഫ്എസ്ആര്‍) സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടുന്നതിനു വേണ്ടിയാണ് ധാരണാപത്രം തയ്യാറാക്കിയത്. പുതിയ പാക്കേജ് സിലബസില്‍ ഉള്‍പ്പെടുത്തുന്നതോടെ ആധുനിക അക്കൗണ്ടിങ്ങ് സമ്പ്രദായം ഉപയോഗിക്കുന്നതിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകും.
സിലബസ് പരിഷ്‌ക്കരിക്കുന്നതിനാവശ്യമായ പാക്കേജുകളും അധ്യാപകര്‍ക്ക് വേണ്ടുന്ന പരിശീലനവും ധാരണാപത്രത്തില്‍ ഒപ്പിടുന്ന ഏജന്‍ സ്‌കള്‍ നല്‍കും. ഇതിനായി സര്‍വകലാശാല അധ്യാപകരെ തിരഞ്ഞെടുത്തു നല്‍കും. അവര്‍ക്കു വേണ്ടുന്ന പരിശീലനം രണ്ടു സെഷനുകാളായി എസിസിഎയും ഐഎസ്ഡിസിയും ചേര്‍ന്നു നല്‍കും. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ കമ്പനികള്‍ (ഐഎഫ്ആര്‍എസ്) സമ്പ്രദായത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പുതിയ അക്കൗണ്ടിങ് സമ്പ്രദായം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വൈസ് ചാന്‍സലര്‍ ഡോ എം കെ അബ്ദുല്‍ ഖാദര്‍ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ ടി അശോകന്‍, രജിസ്ട്രാര്‍ ഡോ ബാലചന്ദ്രന്‍ കീഴോത്ത്, ഡയറക്ടര്‍ ഇന്റര്‍ നാഷനല്‍ അക്കാദമിക്, ഡോ. പി ടി രവീന്ദ്രന്‍ എന്നിവര്‍ക്ക് എസിസിഎ പ്രതിനിധി മൊഹമ്മദ് സാജദ് ഖാന്‍, ഐഎസ്ഡിസി പ്രതിനിധി ജോസഫ് ടോം എന്നിവര്‍ ധാരണാപത്രം കൈമാറി.——
Next Story

RELATED STORIES

Share it