Kollam Local

കോഴിയുടെ അറവുമാലിന്യവുമായി വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍



കുളത്തൂപ്പുഴ: കുളത്തൂപ്പുഴ തെന്മല റോഡിലെ കൂവക്കാട് ആര്‍പിഎല്‍ എസ്‌റ്റേറ്റിന് സമീപം തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള അടച്ചു പൂട്ടിയ കണ്ടയിനര്‍ ലോറിയില്‍ നിറച്ച കോഴിമാലിന്യം ഉപേക്ഷിക്കപ്പെട്ട നിലയില്‍. പ്രദേശം മുഴുവന്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലിസ് ബന്ധപ്പെട്ട് മാലിന്യം മറവു ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌റ്റേറ്റ് ജീവനക്കാരാണ് പോലിസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാവിലെ കുളത്തൂപ്പുഴ പോലിസെത്തി വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന കോഴിമാലിന്യമാണ് വാഹനത്തില്‍നിറച്ചിരിക്കുന്നതെന്ന് കണ്ടത്.കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അറവ്‌കോഴി അവശിഷ്ടങ്ങള്‍ തമിഴ്‌നാട്ടിലെത്തിച്ച് പന്നിഫാമുകളില്‍ വിതരണം നടത്തുകയായിരുന്നു ചെയ്തിരുന്നത്. മാലിന്യം ശേഖരിക്കുന്നതിനായി നിശ്ചിത തുകകടകളില്‍ നിന്നുംഈടാക്കിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലേക്ക് മാലിന്യം കടത്തുന്നനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പലമാര്‍ഗ്ഗത്തിലൂടെയും മാലിന്യം തമിഴ്‌നാട്ടിലേക്ക് കടത്താന്‍ കഴിയാതെ വന്നപ്പോഴാകാംെ്രെഡവര്‍ താക്കോലുള്‍പ്പെടെ വാഹനത്തിലുപേക്ഷിച്ച്  കടന്നു കളഞ്ഞതെന്നാണ്പ്രാഥമിക നിഗമനം. കുളത്തൂപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.
Next Story

RELATED STORIES

Share it