malappuram local

കോഴിമാലിന്യം തള്ളിയ സംഘത്തെ വാഹനം സഹിതം പിടികൂടി

മഞ്ചേരി: ജനവാസപ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും അറവുമാലിന്യം തള്ളുന്ന സംഘത്തെ മഞ്ചേരി പോലിസ് പിടികൂടി. പള്ളിക്കല്‍ ബസാര്‍ പൂവന്‍തൊടിക ഫവാസ്, കെണ്ടോട്ടി കുട്ടാലുങ്ങല്‍ ചുള്ളിയന്‍ ഹാരിസ്, വാഹന ഡ്രൈവര്‍മാരായ കരിപ്പൂര്‍ സ്വദേശികളായ കോലോത്തുംതൊടി റിസ്‌വാന്‍, ചാലുമാട് സ്വാദിഖലി എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി പട്ടര്‍കുളത്ത് മാലിന്യംതള്ളിയ കേസിലാണ് ഇവരുടെ അറസ്റ്റ്. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെയാണ് പ്രതികള്‍ പട്ടര്‍കുളത്ത് മാലിന്യം തള്ളിയത്. ജനവാസപ്രദേശങ്ങളിലടക്കം അറവു മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ ജനങ്ങളും പോലിസും ജാഗ്രത പാലിച്ചിരുന്നു. ഇതിനിടെ കോഴിയവശിഷ്ടങ്ങളടക്കം പൊതുസ്ഥലങ്ങളിലും ജനവാസപ്രദേശങ്ങളിലും തള്ളുന്നത് ആവര്‍ത്തിച്ചത് ജനരോഷത്തിനിടയാക്കിയിരുന്നു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ പോലിസ് പ്രത്യേക നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ അജിത്ത്കുമാര്‍, പോലിസ് ഉദ്യോഗസ്ഥരായ ദിനേഷ്, മധുസൂദനന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറവുമാലിന്യം ജനവാസകേന്ദ്രങ്ങളില്‍ തള്ളിയ സംഭവത്തില്‍ രണ്ടംഗ സംഘത്തെ മഞ്ചേരി പോലിസ് നേരത്തെ പിടികൂടിയിരുന്നു. മാവൂര്‍ കയലം സ്വദേശികളാണ് ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായിരുന്നത്. വിവിധ മാംസ വില്‍പനശാലകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് കരുളായിയിലെ സംസ്‌കരണ കേന്ദ്രത്തിലേക്കെന്നു പറഞ്ഞാണ് സംഘം കൊണ്ടുവരുന്നത്. ഇത് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കാതെ ജനവാസ കേന്ദ്രങ്ങളിലടക്കം തള്ളുകയാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it