Flash News

കോഴിക്കോട് സ്വദേശി അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍

കോഴിക്കോട് സ്വദേശി അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍
X


ന്യൂഡല്‍ഹി : ഐ എസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട്. കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി അബ്ദുള്ള  കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ നങ്കഹാറില്‍ യു എസ് നടത്തിവരുന്ന ബോംബാക്രമണത്തില്‍ സജീര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്ത.
എന്നാലിക്കാര്യം വിദേശകാര്യ മന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ സജീര്‍ മംഗലശേരി അബ്ദുള്ള കോഴിക്കോട് എന്‍ ഐടിയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. സൗദിയില്‍ ജോലിതേടിപ്പോയ സജീര്‍ അവിടെ നിന്ന്് മറ്റു രാജ്യങ്ങളിലേക്കു പോയതായാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it