Flash News

കോഴിക്കോട് വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി

കോഴിക്കോട് വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
X
കൊടുവള്ളി (കോഴിക്കോട്): മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി അയല്‍വാസികള്‍ പീഡിപ്പിച്ചതായി പരാതി. ആറുപേരാണ് പ്രതികളെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരി 30നാണ് പീഡനം നടന്നത്. സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതി



കഴിഞ്ഞ ദിവസമാണ് വിവരം പുറത്തുപറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച ഭര്‍ത്താവുമായി എത്തി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. നടപടിയെടുക്കുന്നതില്‍ പോലിസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it