Flash News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍
X


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപം മൃതദേഹാവശിഷ്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് ഉപയോഗിച്ച മൃതദേഹാവശിഷ്ടമാണ് സംസ്‌കരിക്കാതെ ഉപേക്ഷിച്ചി നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നായയും കാക്കകളും കൊത്തിവലിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it