കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചു
BY ajay G.A.G1 July 2018 10:16 AM GMT
X
ajay G.A.G1 July 2018 10:16 AM GMT
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചു. നിപ നിയന്ത്രണം സാധ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതിനായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.
രണ്ടു ജില്ലകളിലായി പതിനാറ് പേരാണ് നിപ ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച രണ്ടുപേരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. മെയ് 31ന് ശേഷം നിപ പോസിറ്റീവ് റിപോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടര്‍ന്നിരുന്നു. തുടര്‍രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ രോഗരഹിതമായി കോഴിക്കോട് മലപ്പുറം ജില്ലകളെ താല്‍ക്കാലികമായി പ്രഖ്യാപിക്കുന്നു എന്ന് മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
ഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMTഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ...
26 March 2024 6:34 PM GMTഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്
22 March 2024 12:12 AM GMTഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ
21 March 2024 6:41 AM GMTപരിക്ക്; മെസ്സിക്ക് അര്‍ജന്റീനയുടെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും
17 March 2024 7:09 AM GMTഅല്‍ നസറിനായി 50 ഗോളുകള്‍; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ
16 March 2024 6:25 AM GMT