കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയ്ക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണത്തിന് ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കി. ആകെയുള്ള 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.77 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കിലോമീറ്ററിന് 50.31 കോടി രൂപയാണ് മതിപ്പു ചെലവ്. ബൈപാസ് കടന്നുപോവുന്ന വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍ പാര്‍ക്ക്, പാലാഴി, പന്തീരങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലും ദേശീയപാത കടന്നുപോവുന്ന വെങ്ങളം, മലാപ്പറമ്പ് എന്നിവിടങ്ങളിലും മേല്‍പാലവും മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതയും പദ്ധതിയില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് എം കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
Next Story

RELATED STORIES

Share it