kozhikode local

കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് ഉറൂബിന്റെ പേരിടണമെന്ന്‌

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ലൈബ്രറി കൗണ്‍സിലിനു ഏല്‍പ്പിച്ച് സ്റ്റേറ്റ് പദവി ന ല്‍കിയ കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് ഉറൂബ് സ്മാരക പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നു പേരിടണമെന്ന് ഉറൂബ് സാംസ്‌കാരിക വേദി.
ഇവിടുത്തെ ഒരു നില ഉറൂബ് മ്യൂസിയം സജ്ജമാക്കാനും പഠന-ഗവേഷണ സൗകര്യമൊരുക്കാനും ഉപയോഗിക്കണം. ചെയര്‍മാന്‍ വി ആര്‍ സുധീഷ് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ പി വിജയകുമാര്‍ ,ഇ സുധാകരന്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ലൈബ്രറി കൗ ണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ റോഡില്‍ ഉണ്ടായിരുന്ന സെന്‍ട്രല്‍ ലൈബ്രറിയായിരുന്നു ഉറൂബ് മ്യൂസിയം.
കെട്ടിടം പൊളിച്ചപ്പോള്‍ ആനക്കുളത്തുള്ള കോര്‍പറേഷന്‍ സാംസ്‌കാരിക നിലയത്തിലേക്ക് മ്യൂസിയം മാറ്റി. നഗരത്തില്‍ സ്ഥലം കിട്ടാത്തതിനാല്‍ മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറിക്ക് ഉറൂബിന്റെ പേരിടാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. ലൈബ്രറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ അത് സാധ്യമായില്ല.
മിഠായിത്തെരുവില്‍ ദേശത്തിന്റെ കഥാകാരന്‍ എസ് കെ പൊറ്റെക്കാടിന്റെ പ്രതിമക്കും അപ്പുറം വൈക്കം മുഹമ്മദ് ബഷീര്‍ റോഡിന്റെ നടുവിലാണ് പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഉറൂബും കൂടി വന്നാല്‍ മലയാളത്തിലെ മൂന്നു എഴുത്തുകാരുടെ ഓര്‍മ്മകള്‍ ഒരുമിച്ച് ഒരു കേന്ദ്രത്തിലാവും.
Next Story

RELATED STORIES

Share it