Flash News

കോഴിക്കോട് നിപാ വൈറസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് നിപാ വൈറസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു
X

കോഴിക്കോട്: നിപാ വൈറസ്  ബാധ സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

നിപാ വൈറസ് ബാധയെന്ന് സംശയിക്കുന്ന ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ നിപാ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്നും ഇതുവരെ ആകെ 15 പേര്‍ക്കാണ് നിപാ ബാധ സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു. അതില്‍ 12 പേര്‍ മരിച്ചു. ആദ്യം മരിച്ച പേരാമ്പ്രയിലെ സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന്റെ സ്രവം വിദഗ്ധ പരിശോധന നടത്താത്തതിനാല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it