kozhikode local

കോഴിക്കോട് കോര്‍പറേഷന് 11,63,00,000 രൂപയുടെ മിച്ച ബജറ്റ്്‌

കോഴിക്കോട്: കോര്‍പറേഷന്റെ 2017-18 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2018-19 വര്‍ഷത്തെ മതിപ്പു ബജറ്റും ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അവതരിപ്പിച്ചു. 721,68,16,000 രൂപ വരവും 710,05,16,000 രൂപ ചെലവും 11,63,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജനകീയാസൂത്രണ പദ്ധതി വിഹിതം, വിവിധ ഗ്രാന്റുകള്‍, കേരള സുസ്ഥിര വികസന പദ്ധതിയിലെ വിഹിതം, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുളള വായ്പ എന്നിവ അടിസ്ഥാനമാക്കിയാണ് വരവ് പ്രതീക്ഷിക്കുന്നത്. 2017-18 വര്‍ഷത്തെ ബജറ്റില്‍ 368,37,36,000 വരവും 332,67,88,000 ചെലവും 35,69,48,000 നീക്കിയിരിപ്പുമായിരുന്നു. സിയാല്‍ മാതൃകയില്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മിക്കാന്‍ കോര്‍പറേഷന്‍ മുന്നിട്ടിറങ്ങും. എന്നാല്‍ ഇതിന് പ്രത്യേകമായി തുക വകയിരുത്തിയിട്ടില്ല.
നൈനാംവളപ്പില്‍ മൈതാനം തുടങ്ങാന്‍ നടപടി സ്വീകരിക്കും. ഉമ്മളത്തൂര്‍, പൊറ്റമ്മല്‍, കോട്ടൂളി, പയ്യാനക്കല്‍ എന്നിവിടങ്ങളില്‍ കളിസ്ഥലത്തിന് സ്ഥലം അക്വിസിഷന്‍ ചെയ്യുന്ന നടപടി സ്വീകരിക്കും. മാലിന്യസംസ്—കരണ പദ്ധതികള്‍ക്കായി 50 കോടി രൂപ ചെലവഴിക്കും. മാലിന്യ സംസ്—കരണത്തിന് തുമ്പൂര്‍ മുഴി മാതൃകയില്‍ അഞ്ച് എയറോബിക് മാലിന്യ സംസ്—കരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
കോര്‍പറേഷന്‍ വക ഹാളുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കും. ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാര സംഘടനകള്‍ എന്നിവയുടെ സഹായം തേടും. ട്രഞ്ചിങ് ഗ്രൗണ്ടിലെ റിജക്ട്് വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തിക്ക്് 2.8 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ മാലിന്യം തളളുന്നത് തടയാന്‍ നൈറ്റ് സ്—ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. കോതിയില്‍ ആധുനിക അറവുശാല നിര്‍മിക്കുന്നതിന് 2 കോടി രൂപ നീക്കിവെക്കുന്നു. അറവുശാലയിലെ മാലിന്യങ്ങളില്‍ നിന്ന് ചിക്കന്‍ ഓയില്‍, പെറ്റ്് ഫുഡ് എന്നിവ ഉല്‍പാദിപ്പിക്കും. ഇതിലൂടെ കോര്‍പറേഷന് പ്രതിമാസം 65000 മുതല്‍ ഒരു ലക്ഷം രൂപവരെ വരുമാനം പ്രതീക്ഷിക്കുന്നു.
വയോജനങ്ങള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമായി ആരോഗ്യ കോംപ്ലക്‌സുകള്‍ സ്ഥാപിക്കും. കോര്‍പറേഷനിലെ എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ലബോറട്ടറി സ്ഥാപിക്കും.  ഇതിനായി 28 ലക്ഷം രൂപ ചെലവഴിക്കും. സ്ത്രീകളുടെ സ്തനാര്‍ബുദ ഗര്‍ഭാശയ കാന്‍സര്‍ നിവാരണത്തിനായി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജീവനം പദ്ധതിയുടെ മൂന്നാംഘട്ടം തീരദേശങ്ങളില്‍ നടപ്പാക്കും. ജീവനം പദ്ധതിയുടെ ഭാഗമായി ഏര്‍ളി ഡിറ്റക്്ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും.
ഇതിനായി 75 ലക്ഷം ചെലവഴിക്കും. ശുദ്ധജല പ്ലാന്റ് നിര്‍മാണം എലത്തൂരില്‍ പുരോഗമിക്കുകയാണ്. പദ്ധതി വിപുലീകരണത്തിനായി ബജറ്റില്‍ രണ്ട് ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. വനിതാ ഹോസ്റ്റലുകളുടെ വിപുലീകരണത്തിനായി മൂന്ന് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി നാല് കോടി രൂപയുടെ ആക്്ഷന്‍ പ്ലാനും ലേബര്‍ ബജറ്റും സമര്‍പ്പിച്ചിട്ടുണ്ട്.
അംഗനവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് 4 കോടി രൂപ ചെലവിടും. വയോജന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓള്‍ഡ് ഏജ് ഹോം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 58.5 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.
കൂട്ടിചേര്‍ത്ത വാര്‍ഡുകള്‍ക്ക് 47 ലക്ഷം രൂപയും മറ്റു വാര്‍ഡുകള്‍ക്ക്് 40 ലക്ഷം രൂപയും ചെലവഴിക്കും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസ് ടെര്‍മിനലുകളും ആധുനിക രീതിയിലുളള ബസ് ബേകളും നിര്‍മിക്കും. മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് ആധുനിക രീതിയില്‍ നവീകരിക്കും. രാജാജി റോഡില്‍ അത്യാധുനിക സംവിധാനത്തോടെ ബസ് ബേകള്‍ നിര്‍മിക്കുവാന്‍ പദ്ധതി തുടങ്ങി. മാനാഞ്ചിറ സ്—ക്വയര്‍ നവീകരണത്തിനായി 80 ലക്ഷം രൂപ ചെലവഴിക്കും. അന്‍സാരി പാര്‍ക്ക്് നവീകരിക്കുന്നതിന് ടൂറിസം വകുപ്പ് 1.70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോര്‍പറേഷന്‍ 30 ലക്ഷം രൂപയും അനുവദിക്കും. മാനാഞ്ചിറയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ ജിം സ്ഥാപിക്കും.
മൈതാനം പ്രഭാത സവാരിക്കായി തുറന്നുകൊടുക്കും. കിഡ്‌സണ്‍ കോര്‍ണറില്‍ വ്യാപരസമുച്ചയവും പാര്‍ക്കിങ് പ്ലാസയും സ്ഥാപിക്കും. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഇഇഎസ്എലിന്റെ സഹായം തേടും. റെയില്‍വെ സ്േറ്റഷന്‍ ലിങ്ക്‌റോഡിലെ വികാസ് ബില്‍ഡിങില്‍ 50 കെവിഎ കപ്പാസിറ്റിയുളള സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി മൊബൈല്‍ യൂണിറ്റ് സ്ഥാപിക്കും. ബജറ്റ് ചര്‍ച്ച നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ഭേദഗതികള്‍ പരിശോധിക്കും. ചര്‍ച്ചകള്‍ക്ക്് ശേഷം ചൊവ്വാഴ്ച ബജറ്റ് വോട്ടിനിടും.
Next Story

RELATED STORIES

Share it