Flash News

കോഴിക്കോട്ട് സ്‌കൂള്‍ ബസ്സ് കെഎസ്ആര്‍ടിസി ബസ്സുമായി ഇടിച്ച് 28 പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് സ്‌കൂള്‍ ബസ്സ് കെഎസ്ആര്‍ടിസി ബസ്സുമായി ഇടിച്ച് 28 പേര്‍ക്ക് പരിക്ക്
X


കോഴിക്കോട് : സ്‌കൂള്‍ ബസ് കെഎസ് ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് കുട്ടികളടക്കം 28 പേര്‍ക്ക് പരിക്ക്. ഇടിമൂഴിക്കല്‍ ഭവന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് ഫറോക്കിനടുത്ത് മോഡേണ്‍ബസാറിന് സമീപം അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ 24 പേര്‍ സ്‌കൂള്‍വിദ്യാര്‍ഥികളാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മിംസ് ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയും അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്‍ഭാഗം ഇടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it