കോഴിക്കോട്ട് വിദ്യാലയങ്ങള്‍ 12ന് തുറക്കും

കോഴിക്കോട്: ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. പൊതുപരിപാടികള്‍ക്കും 12 മുതല്‍ നിയന്ത്രണമുണ്ടാവില്ല. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവയ്ക്കുകയും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത്. ആദ്യം അഞ്ചാം തിയ്യതിയിലേക്കാണ് സ്‌കൂള്‍ തുറക്കല്‍ നീട്ടിയിരുന്നത്. എന്നാല്‍, വീണ്ടും നിപാ മരണം റിപോര്‍ട്ട് ചെയ്തതോടെ 12ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ജില്ലയില്‍ നിപാ വൈറസ് ബാധയില്‍ ജാഗ്രതാ നടപടികള്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it