കോഴിക്കോട്ട് വന്‍ തീപ്പിടിത്തം; ഒന്നരക്കോടിയിലേറെ നഷ്ടം

കോഴിക്കോട്: കല്ലായി മൂര്യാട് പാലത്തിനു സമീപം വന്‍ തീപ്പിടിത്തം. രണ്ടു ഫര്‍ണിച്ചര്‍ കടകളും ഈര്‍ച്ചമില്ലും പൂര്‍ണമായും കത്തിനശിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണു സംഭവം.
അഗ്നിബാധയുടെ കാരണം വ്യക്തമല്ല. എന്നാല്‍, ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആവാന്‍ വഴിയില്ലെന്നും സാമൂഹികവിരുദ്ധര്‍ തീയിട്ടതാവാമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
മീഞ്ചന്ത സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി വി ബിശ്വാസിന്റെ നേതൃത്വത്തില്‍ മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ ഒമ്പത് ഫയര്‍ എന്‍ജിന്‍ യൂനിറ്റുകളുടെ കഠിന പ്രയത്‌നത്തിനൊടുവില്‍ രാവിലെ 8.30ഓടെയാണ് തീയണച്ചത്. കുതിരവട്ടം സ്വദേശി പി ടി രമേശന്റെ ഉടമസ്ഥതയിലുള്ള ന്യൂ കേരള മില്ലിനും മാങ്കാവ് സ്വദേശി ബിജുവിന്റെ കുന്നത്ത് ഫര്‍ണിച്ചര്‍ കടയ്ക്കും മറ്റൊരു ഫര്‍ണിച്ചര്‍ കടയ്ക്കുമാണ് തീപ്പിടിച്ചത്.
150 സോഫാ സെറ്റ്, 20 ഡിന്നര്‍ സെറ്റ്, 70 മീറ്റര്‍ തുണി, കട്ടിലുകള്‍ ഉള്‍പ്പെടെ അഗ്‌നിക്കിരയായി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it