Flash News

കോഴിക്കോട്ട് രണ്ടു പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട്ട് രണ്ടു പേര്‍ മുങ്ങിമരിച്ചു
X


കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി കെ.സി. മുഹമ്മദലി (42), മലപ്പുറം മോങ്ങം ഒളമതില്‍ നെല്ലിക്കുന്നുമ്മല്‍ അബൂബക്കറിന്റെ മകള്‍ ഫാത്തിമ റിന്‍ഷ (12) എന്നിവരാണ് മരിച്ചത്. മുഹമ്മദലിയുടെ മകള്‍ മുഫീദയെ (15) നാട്ടുകാര്‍ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു വൈകീട്ട് 3.30ഓടെ ചെറുവാടി തറമ്മല്‍ കുണ്ടുകടവിലാണ് ദുരന്തം. ചെറുവാടി തറമ്മല്‍ കുട്ടൂസയുടെ വീട്ടില്‍ വിരുന്നെത്തിയവര്‍ സമീപത്തെ പുഴ കാണാന്‍ പോയതായിരുന്നു. അബദ്ധത്തില്‍ വെള്ളത്തില്‍വീണ റിന്‍ഷയെ പിടിക്കുന്നതിനിടെ മുഫീദയും പുഴയില്‍ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ മുഹമ്മദലിയും പുഴയില്‍ മുങ്ങി.
Next Story

RELATED STORIES

Share it