kozhikode local

കോഴിക്കോട്ട് പിടിച്ചുപറി സംഘം അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ സ്‌റ്റേറ്റ് ബാങ്ക് ജങ്ഷനു സമീപം ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെ നാലിന് വഴി യാത്രക്കാരനെ കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ടൗണ്‍ പോലിസും ചേര്‍ന്ന് പിടികൂടി.
മാനാഞ്ചിറ സ്‌ക്വയര്‍ ഭാഗത്തു നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തേക്ക പോകുകയായിരുന്ന കൊളക്കാടന്‍ കുട്ടികൃഷണന്‍ മകന്‍ കൊളക്കാടന്‍ പ്രശാന്തനെയാണ് തടഞ്ഞുനിര്‍ത്തി മൊബൈല്‍ഫോണും എടിഎം കാര്‍ഡും പണവുമടങ്ങിയ പേഴ്‌സും കവര്‍ന്ന കേസിലെ പ്രതികളായ കൊയിലാണ്ടി സ്വദേശികളായ സൂര്യ, പൊന്നു എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ ദേവദാസും സംഘവും ഇന്നലെ കൊയിലാണ്ടിയില്‍ വച്ച്് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ് കയറാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പോകുമ്പോള്‍ പ്രതികള്‍ പിറകില്‍ നിന്നും ഓടിവന്ന് രണ്ടു കൈകളും ബലമായി കൂട്ടിപ്പിടിച്ച് തലയ്ക്കും വാരിക്കും മര്‍ദിക്കുകയും നിലത്തുവീണ പരാതിക്കാരന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണും പേഴ്‌സും കവരുകയായിരുന്നു. പ്രതികള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. കവര്‍ച്ച നടത്തിയ പണം ലഹരി വാങ്ങുവാന്‍ ഉപയോഗിക്കുകയായിരുന്നു. നഗരത്തില്‍ പുലര്‍ച്ചെ പിടിച്ചുപറി സംഘങ്ങള്‍ കൂടി വന്നതിനാല്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതിനാല്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതില്‍ ആണ് പ്രതികള്‍ വലയിലായത്.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈം സ്‌ക്്വാഡ് എസ്‌ഐ സൈതലവി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അബ്ദുറഹ്മാന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുജിത്, ഷാഫി എന്നിവരും ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ രിജേഷ് പ്രമോദ്, മനോജ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it