Flash News

കോഴിക്കോട്ടേക്ക് പറക്കാന്‍ സന്നദ്ധമായി സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും

ദുബയ്: ഇന്ത്യന്‍ വ്യാമയാന മന്ത്രാലയം അനുമതി നല്‍കുകയാണങ്കില്‍ നിര്‍ത്തി വെച്ച തങ്ങളുടെ കോഴിക്കോട്്് സര്‍വ്വീസ് ആറാഴ്ചക്കകം തുടങ്ങാന്‍ തയ്യാറാന്ന് സൗദി എയര്‍ലൈന്‍സ്. അനുമതി ലഭിക്കുകയാണങ്കില്‍ തങ്ങളും സര്‍വ്വീസ് നടത്താന്‍ സന്നദ്ധമാണന്ന് എയര്‍ ഇന്ത്യയുടെ ആസൂത്രണ വിഭാഗം മേധാവി സീമ ശ്രീവാസ്്തവ് തേജസിനോട് പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷിതമല്ലെന്ന കാരണത്താലാണ് വലിയ വിമാനങ്ങള്‍ 2015 മെയ് മുതല്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചിരുന്നത്. 2010 ല്‍ ഉണ്ടായ മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്്്പ്രസ്സ്്് വിമാന ദുരന്തമാണ് കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്താന്‍ കാരണമായത്്. സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളായിരുന്നു സര്‍വ്വീസ് നിര്‍ത്തി വെച്ചിരുന്നത്. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കിയത്് കാരണം ജിദ്ദ അടക്കമുള്ള സൗദി അറേബ്യയിലെ യാത്രക്കാരെയാണ് ഏറ്റവും അധികം ബുദ്ധിമുട്ട്്് അനുഭവിക്കുന്നത്്. നിലവില്‍ മലബാര്‍ പ്രദേശത്തുള്ള യാത്രക്കാര്‍ കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്്. എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്താന്‍ തയ്യാറാണന്ന്് കാണിച്ച്്് ഇതു വരെ രേഖകളൊന്നും സമ്മര്‍പ്പിച്ചിട്ടില്ല. അതേ സമയം ഇക്കാര്യം തീരുമാനിക്കേണ്ടത്് ഡല്‍ഹിയിലെ എയര്‍ ആസ്ഥാനത്ത് നിന്നാണന്ന്്്എയര്‍ ഇന്ത്യയുടെ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്  ആന്റ് ആഫ്രിക്ക മാനേജര്‍ മോഹിത് സൈന്‍ തേജസിനോട് പറഞ്ഞു. സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധമാണന്ന് കാണിച്ച് വ്യാമയാന മന്ത്രാലയത്തിന് രേഖകള്‍ സമ്മര്‍പ്പിച്ചതായി കോഴിക്കോട് വിമാനത്താവള ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു. പരിചയ സമ്പന്നരായ പൈലറ്റുമാരടക്കമുള്ള വിദഗ്ദ്ധ പരിശോധന സംഘം റണ്‍വേ പരിശോധിച്ച് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സുരക്ഷിത പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.ജി.സി.എ) ആണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ഏതാനും ആഴ്ചക്കകം കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന റിപ്പോര്‍ട്ട്് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it