കോഴിക്കോട്ടും മലപ്പുറത്തും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

കോഴിക്കോട്: നിപാ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി.
കോഴിക്കോട് കലക്ടറേറ്റില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് ഒന്നില്‍ നിന്ന് അഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മറ്റു ജില്ലകളില്‍ ഒന്നിനു തന്നെ ആരംഭിക്കും.
അതേസമയം, നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ രണ്ടു മക്കളെ പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സ തേടിയത്.
Next Story

RELATED STORIES

Share it