Flash News

കോഴിക്കോട്ടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 5ന്

കോഴിക്കോട്ടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 5ന്
X


കോഴിക്കോട്: മധ്യവേനലവധിക്ക് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിനേ തുറക്കൂ. ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുറന്നാല്‍ മതിയെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ ഒന്നാം തീയതി തന്നെ അധ്യയന വര്‍ഷം ആരംഭിക്കും.
വൈറസ് ബാധിച്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it