കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച്

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: അനന്തപുരിക്ക് സര്‍ഗവസന്തം സമ്മാനിച്ച 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു കൊടിയിറക്കം. സ്വര്‍ണക്കപ്പിന്റെ അവകാശികളെ നിര്‍ണയിക്കാന്‍ കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പൊരുതുകയാണ്.
ഇന്നു നടക്കുന്ന നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം, ചെണ്ട തായമ്പക, വന്ദേമാതരം മല്‍സരങ്ങള്‍ പോരാട്ടം കടുപ്പിക്കും. ഇക്കുറിയും ഹയര്‍ അപ്പീലുകളായിരിക്കും ജേതാക്കളെ നിര്‍ണയിക്കുക. പോയിന്റ് നിലയില്‍ കോഴിക്കോടുമായി പാലക്കാടിന് ഏഴു പോയിന്റ് വ്യത്യാസമാണുള്ളത്. ആദ്യ നാലുദിനവും പാലക്കാടിന്റെ മുന്നേറ്റമായിരുന്നു. എന്നാല്‍, ഗ്രേഡ് ഉയര്‍ത്താനായി ഓടക്കുഴല്‍, കവിതാരചന, കഥാരചന എന്നിവയില്‍ സമര്‍പ്പിച്ച ഹയര്‍ അപ്പീലുകള്‍ അംഗീകരിച്ചതാണ് കോഴിക്കോട് മുന്നിലെത്താന്‍ കാരണം.
കഴിഞ്ഞ ദിവസം പാലക്കാട് 15 അപ്പീലുകള്‍ നല്‍കിയിരുന്നു. ഇതില്‍ എട്ടെണ്ണം തള്ളി. എന്നാല്‍, കോഴിക്കോടിന്റെ 10 ഹയര്‍ അപ്പീലുകളില്‍ മൂന്നെണ്ണം അംഗീകരിച്ചതോടെയാണ് അവര്‍ മുന്നിലെത്തിയത്. ഇരുജില്ലകളും തമ്മില്‍ മല്‍സരിച്ച ഇനങ്ങളിലെ അപ്പീലുകള്‍ തീര്‍പ്പാക്കിയില്ലെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it