kozhikode local

കോഴിക്കോടിന്റെ അകംതൊട്ട് ഫോട്ടോപ്രദര്‍ശനം

കോഴിക്കോട്: പൈതൃകനഗരിയുടെ ജീവിതനിമിഷം കാമറയില്‍ ഒപ്പിയെടുത്ത് ഒരു ഫേ ാട്ടോ പ്രദര്‍ശനം. നഗരത്തിന്റെ പൈതൃക ചിഹ്നങ്ങളും തിരുശേഷിപ്പുകളും നിര്‍ഭയദിനത്തില്‍ അവര്‍ കാമറയില്‍ പകര്‍ത്തി. തളിയും കുറ്റിച്ചിറയും മിഠായിത്തെരുവും അതില്‍വന്നു.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫറൂഖ് കോളേജ് മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീളുന്ന ചിത്രപ്രദര്‍ശനം 24 ഹവേഴ്‌സ് അറ്റ് കാലിക്കറ്റ് ആരംഭിച്ചത്. കോളജിലെ രണ്ടാം വര്‍ഷ ബിഎംഎംസി( ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ ആന്ര് കമ്മ്യൂണിക്കേഷന്‍) വിദ്യാര്‍ഥികളായ 35 പേര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ കാമറയില്‍ പകര്‍ത്തിയ 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. പാളയം പച്ചക്കറി മാര്‍ക്കറ്റും, കടപ്പുറവും ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. വിശപ്പിന്റെ വിളി ഓരോ നിമിഷവും അറിഞ്ഞു തെരുവില്‍ ജീവിക്കുന്നവര്‍, മല്‍സ്യതൊഴിലാളികള്‍ തുടങ്ങി കോഴിക്കോടന്‍ ബിരിയാണിയും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.'24 ഹവേഴ്‌സ് അറ്റ് കാലിക്കറ്റിന്റെ'ഉദ്ഘാടനം ഡിസ്ട്രിക്റ്റ് പോലിസ് ചീഫ് ഉമ ബഹ്‌റ നിര്‍വഹിച്ചു . പി വി ഗംഗാധരന്‍, ഡോ. കെ എം നസീര്‍, അബ്ദുല്ല മാളിയേക്കല്‍, കമാല്‍ വരദൂര്‍ സംസാരിച്ചു. പ്രദര്‍ശനം 27 ന് സമാപിക്കും
Next Story

RELATED STORIES

Share it