kozhikode local

കോഴിക്കോടന്‍ പെരുമയില്‍ മയങ്ങി കേരള ബ്ലോഗ് എക്‌സ്പ്രസ് സംഘം

കോഴിക്കോട്: കടത്തനാടിന്റെ സമ്പന്നമായ കളരി പാരമ്പര്യം, ലോകമെങ്ങും കേളികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍, അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവ്, പക്ഷി സങ്കേതം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത  പെരുമ ആസ്വദിച്ച് കേരളബ്ലോഗ് എക്‌സ്പ്രസ് സംഘം.
കോഴിക്കോട്ടെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫാന്‍സ്, അമേരിക്ക, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്‌സ്പ്രസ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ചവരെയാണ് കേരളബ്ലോഗ് ഏകഎക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനിലേക്ക്  തിരഞ്ഞെടുത്തത്. മാര്‍ച്ച് 18ന് തിരുവനന്തപുരത്തുനിന്നാണ് ഇത്തവണത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്.
1ന് കൊച്ചിയിലാണ് സമാപനം. കൈറ്റ്ബീച്ചിലെ തുറന്ന വേദിക്ക് സമീപമായി ബ്ലോഗര്‍മാര്‍ക്കായി പട്ടം പറത്തല്‍ പരിശീലനം നടത്തി. കേരളടൂറിസവും വണ്‍ഇന്ത്യ കൈറ്റ് ടീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യാ കൈറ്റ് ടീമിന്റെ ദേശീയ പരിശീലകരായ ഹാഷിം കടാക്കലകം, സാജിദ്‌തോപ്പില്‍, എ ഫഹിം എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
“ട്രിപ്പ് ഓഫ് എ ലൈഫ്‌ടൈം’ എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കേരള പര്യടനം നടക്കുന്നത്. അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരകുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും. ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശവിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക്  ആകര്‍ഷിക്കാന്‍ ഉതകുമെന്നാണ് ടൂറിസംവകുപ്പ് വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it