Flash News

കോളേജിലും ഹാദിയ തടങ്കലില്‍?; മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

കോളേജിലും ഹാദിയ തടങ്കലില്‍?; മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു
X


[related] സേലം: ഡോ. ഹാദിയ കോളേജിലും തടങ്കലിലെന്ന് സൂചന. ഹാദിയയെ സേലത്തെ കോളേജില്‍ എത്തി കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ തടഞ്ഞു.ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടുന്ന വന്‍ മാധ്യമ സംഘമാണ് ഹാദിയയെ കാണാന്‍ കോളേജില്‍ എത്തിയത്. എന്നാല്‍, കോളേജ് അധികൃതര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചു. വിലക്ക് ലംഘിച്ച് കോളേജിന് അകത്തു കടന്നുവെങ്കിലും ഹാദിയയെ കാണാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഇന്ന് 11 മണിയോടെ ഹാദിയ മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കോളേജ് അധികൃതര്‍ തടയാന്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഹാദിയ വീട്ടുതടങ്കില്‍ കഴിഞ്ഞപ്പോഴുള്ള അന്തരീക്ഷം തന്നെയാണ് കോളേജിലും ഉള്ളത് എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

[caption id="attachment_306992" align="aligncenter" width="560"] ഹാദിയയെ കാണാന്‍ സേലത്തെ കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍[/caption]
Next Story

RELATED STORIES

Share it