kannur local

കോളിത്തട്ടിലും ഡെങ്കിപ്പനി പടരുന്നു

ഇരിട്ടി:  മലയോര മേഖലയിലെ കൊട്ടിയൂര്‍, ഉളിക്കല്‍, കണിച്ചാര്‍, കേളകം പ്രദേശങ്ങള്‍ക്ക് പുറമെ ഉളിക്കല്‍ പഞ്ചായത്തിലും ഡെങ്കിപ്പനി പടരുന്നു. കോളിത്തട്ടില്‍ 20 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കോളിത്തട്ട് മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നതിനാല്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്റെ നേതൃത്വത്തില്‍ 10സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകളില്‍ ബോധവല്‍ക്കരണവും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി.
ഇരിട്ടി താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപര്‍വൈസര്‍ യു എം മാധവന്‍, ഉളിക്കല്‍ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ വിജയരാജന്‍, വാര്‍ഡ് മെംബര്‍ സുനു കിനാത്തി എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ ആശ വര്‍ക്കര്‍മാരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കൊട്ടിയൂരില്‍ മാത്രം 40ഓളം കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് കൊട്ടിയൂരില്‍ യുവാവ് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it