കോളനിനിവാസികള്‍ അടുക്കള ശവപ്പറമ്പാക്കേണ്ട ഗതികേടിലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: കുടുംബാംഗം മരിക്കുമ്പോള്‍ സംസ്‌കരിക്കാന്‍ വീടിന്റെ അടുക്കളയോ മുറ്റമോ ശവപ്പറമ്പാക്കേണ്ട ഗതികേടിലാണ് ജില്ലയിലെ കോളനി നിവാസികളെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍. സങ്കീര്‍ണമായ മാനുഷിക പ്രശ്‌നത്തില്‍ നിസ്സംഗ ഭാവത്തോടെയുള്ള ഉദേ്യാഗസ്ഥരുടെ പെരുമാറ്റം തികച്ചും അപമാനകരമാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.
പനത്തടി, പാണത്തൂര്‍ ടൗണിനോട് ചേര്‍ന്നുള്ള മൂന്ന് ആദിവാസി കോളനികളിലായി താമസിക്കുന്ന 300ഓളം കുടുംബങ്ങള്‍ക്ക് ഒരു ശ്മശാനം വേണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെതിരേ പാണത്തൂര്‍ ഗാന്ധിപുരം കോളനിയില്‍ കെ വിഷ്ണു സമര്‍പ്പിച്ച പരാതിയിലാണ് വിമര്‍ശനം.
പനത്തടി പുഴയോരത്തുള്ള 50 സെന്റ് പുറമ്പോക്ക് സ്ഥലം ശ്മശാനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും ഒരു സ്വകാര്യ വ്യക്തി പ്രസ്തുത സ്ഥലം കൈയേറിയിരിക്കുകയാണെന്ന് പരാതിയുണ്ട്. റവന്യൂഅധികൃതരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണങ്ങള്‍ തേടിയിരുന്നു.
Next Story

RELATED STORIES

Share it