Flash News

കോളജ് തസ്തിക നിയമനം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ : മന്ത്രി



തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൊളീജിയറ്റ് വിദ്യാഭ്യാസ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. നേരത്തേ യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താതിരുന്നതു ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയിലാണെന്നും മന്ത്രി പറഞ്ഞു. പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങളുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇന്നത്തെ സാഹചര്യത്തില്‍ കൊളീജിയറ്റ് എജ്യൂക്കേഷന്‍ അഡീഷനല്‍ ഡയറക്ടര്‍, ആറു ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് ഉള്‍പ്പെടെ നാലു സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ ഒഴിവുകളുണ്ടായിരുന്നു. നേരത്തേ യുജിസി മാനദണ്ഡത്തിനു വിരുദ്ധമായി സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍മാരെ സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പല്‍മാരായി നിയമിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരായ കേസാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. സുപ്രിംകോടതിയുടെ വിധിക്കു വിധേയമായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിയമനം നടത്തിയിട്ടുണ്ട്. നിയമപ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് നിയമനങ്ങളില്‍ കാലതാമസം വരുന്നത്. പ്രിന്‍സിപ്പല്‍മാരുടെ നിയമന മാനദണ്ഡം പുനര്‍നിശ്ചയിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it