Flash News

കോളജ് ക്യാമ്പസുകളില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: കോളജ് ക്യാമ്പസുകളില്‍ വാഹനങ്ങള്‍ക്ക്് കര്‍ശന നിയന്ത്രണം വേണമെന്ന്് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കോളജുകളില്‍ വാഹനങ്ങള്‍ക്ക് പ്രത്യേകം പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്്.

തിരുവനന്തപുരം സി.ഇ.ടിയില്‍ ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്. വിദ്യാര്‍ഥികളെ പുറത്താക്കിയ കേസില്‍ ഇടപെടാനാകില്ലെന്നും പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ സര്‍വകലാശാലയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സി ഇ ടി കോളജില്‍ നിന്നും പുറത്താക്കപ്പെട്ട 79 പേരാണ് തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it