Flash News

കോളജ് ക്യാംപസില്‍ മരച്ചില്ല വീണ് വിദ്യാര്‍ഥിനി മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക് 

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. ഒന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദവിദ്യാര്‍ഥിനി അനുഷ ആണ് മരിച്ചത്.
അഞ്ചു വിദ്യാര്‍ഥികള്‍ക്ക്് പരിക്കുണ്ട്. കോളജില്‍ നടക്കുന്ന ഡി സോണ്‍ കലോല്‍വത്തിനിടെ ശക്തമായ കാറ്റില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞ് കുട്ടികളുടെ മേല്‍ വീഴുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടിയന്തിര ശസ്ത്ര്ക്രിയയ്ക്ക് വിധേയമാക്കി.

സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും അപകടത്തില്‍ തകര്‍ന്നു
Next Story

RELATED STORIES

Share it