kozhikode local

കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയ്ക്ക് ബി പ്ലസ് ഗ്രേഡോടെ നാക്് അക്രഡിറ്റേഷന്‍

വടകര: കോളജ് ഓഫ് എന്‍ജിനീയറിങ്് വടകരക്ക്  ബി പ്ലസ് ഗ്രെയ്‌ഡോടെ നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി (നാക്ക്) ന്റെ ദേശീയ അംഗീകാരം ലഭിച്ചതായി കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ്് കോളജാണിത് എന്നതും പ്രത്യേകം ശ്രദ്ധേയമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി കോളജിലെ ഭൗതികസാഹചര്യങ്ങള്‍, പാഠ്യപാഠ്യേതര മികവുകള്‍ എന്നിവ ഇവര്‍ വിലയിരുത്തി. കോളജിലെ വിവിധ പഠനവകുപ്പുകള്‍, ലാബുകള്‍, വര്‍ക്ക് ഷാപ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധിക്കുകയും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുമായി സംവദിച്ചുമാണ് നാക്ക് സംഘം കോളജിലെ നിലവിലുള്ള കാര്യങ്ങള്‍വിലയിരുത്തിയത്.സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  കെയ്പിന്റെ കീഴിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജാണിത്. 1999ല്‍ ആരംഭിച്ച ഈ കോളജില്‍ ഇപ്പോള്‍ ആറ് ബ്രാഞ്ചുകള്‍ എന്‍ജിനീയറിങ് ബിടെക് വിഭാഗത്തിലും ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് ആയ എംസിഎയും നടത്തിവരുന്നു. 2016-17 അധ്യയന വര്‍ഷത്തില്‍ വിവിധ ബ്രാഞ്ചുകളിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പത്തില്‍ താഴെയുള്ള റാങ്ക് ലഭിച്ചതും കേരള ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി (കെടിയു)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ റിസല്‍ട്ടിലൂടെ മുന്‍നിരയിലെത്തിയതും അക്രഡിറ്റേഷന് സഹായകമായി. 1200ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനം നടത്തുന്നുണ്ട്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങളും ലാബുകളും ക്ലീന്‍ കാമ്പസും അനുകൂല ഘടകമായെന്ന് അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. എന്‍കെ നാരായണന്‍, ഇലക്ട്രിക്കല്‍ വകുപ്പ് തലവന്‍ ഡോ.സി ശ്രീകാന്ത്, അസി. പ്രഫസര്‍മാരായ ആര്‍ വിജയന്‍, ടികെ പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it