Kottayam Local

കോളജ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

അരുവിത്തുറ: കോളജ് അധ്യാപകന്‍ 20കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ അരുവിത്തുറ മങ്ങാട്ട് മനു ഇമ്മാനുവലിനെതിരേയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ഈരാറ്റുപേട്ട പോലിസില്‍ പരാതി നല്‍കിയത്്. കോളജ് അധ്യാപകന്റെ അരുവിത്തുറയിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പീഡന വിവരം പെണ്‍കുട്ടി കോളജ് അധികൃതരെ അറിയിച്ചെങ്കിലും മറച്ചുവച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലിസില്‍ പരാതിപ്പെട്ടത്. ഈരാറ്റുപേട്ട സിഐ സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവിലാണ്. ഇയാള്‍ മൂന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്. 29കാരനായ ഇയാള്‍ വിവാഹിതനാണ്. ഇതിനിടെ കുറ്റക്കാരനായ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.
Next Story

RELATED STORIES

Share it