Kottayam Local

കോളജ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ഈരാറ്റുപേട്ട: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ മനു ഇമ്മാനുവലിനെ കോളജ് മാനേജര്‍ ഫാ.തോമസ് വെടിക്കുന്നേല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
അധ്യാപകന്‍ ലൈംഗികമായി പിഡിപ്പിച്ചെന്ന് ആരോപിച്ച് ഇതേ കോളജിലെ വിദ്യാര്‍ഥിനി പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
ലൈംഗിക പീഡനം നടന്നതായി പരിശോധനയില്‍ തെളിഞ്ഞന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയെന്നാണ് പോലിസ് പറയുന്നത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി ഈരാറ്റുപേട്ട സിഐ സി ജി സനല്‍കുമാര്‍ പറഞ്ഞു. കേസ് അന്വേഷണം ഉര്‍ജിതമാക്കി ഉടന്‍ തന്നെ പ്രതിയെ പിടികൂടണമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it