kasaragod local

കോളജ് അധികൃതര്‍ പൊതുവഴി അടയ്ക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

മഞ്ചേശ്വരം: നൂറ് വര്‍ഷത്തിലേറെകാലമായി കോളനിവാസികള്‍ ഉപയോഗിക്കുന്ന റോഡ് കോളജ് അധികൃതര്‍ അടച്ചിടാന്‍ ശ്രമം. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങി. മഞ്ചേശ്വരം പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡിലെ ഹൊസബെട്ടു അംബേദ്ക്കര്‍ കോളനിയില്‍ നിന്ന് ആദര്‍ശ് നഗറുമായി ബന്ധിപ്പിക്കുന്ന റോഡാണ് അടച്ചിടാന്‍ നീക്കം നടത്തുന്നത്.
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. രേഖകള്‍ പ്രകാരം സ്ഥലം മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന്റെ ഉടമസ്ഥതയില്‍പെട്ടതാണ്. മഞ്ചേശ്വരം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ടുകള്‍ ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.
എന്നാല്‍ റീസര്‍വേ വന്നതോടെ കോളജ് ഈ സ്ഥലം സംരക്ഷിക്കാന്‍ റോഡ് അടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനടുത്ത് തന്നെ മഴവെള്ളം സംഭരിക്കാന്‍ തടയണയും നിര്‍മിച്ചിട്ടുണ്ട്. റോഡ് അടച്ചിട്ടാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ പോലും വഴിയില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മഞ്ചേശ്വരം കാംപസ്, എസ്‌സി, എസ്ടി ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍, രണ്ട് ദൈവസ്ഥാനങ്ങള്‍ എന്നിവ ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. റോഡ് ജനങ്ങള്‍ക്ക് ഗതാഗതത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിരവധി പേര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഹൗസ് ബോട്ട് നീറ്റിലിറക്കിനീലേശ്വരം: കോട്ടപുറത്തെ കൂട്ടായ്
Next Story

RELATED STORIES

Share it