Kollam Local

കോളജിനുള്ളിലെ ബൈക്കപകടം: പ്രതിഷേധം ശക്തമാവുന്നു

ശാസ്താംകോട്ട: ദേവസ്വം േബ ാര്‍ഡ് കോളജിനുള്ളില്‍ വിദ്യാര്‍ഥിനിക്ക് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കോളജില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പഠിപ്പ്മുടക്കി പ്രകടനം നടത്തി.
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു, എസ്എഫ്‌ഐ, എഐഎസ്എഫ്, ക്യാംപസ് ഫ്രണ്ട്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
കഴിഞ്ഞ ദിവസം ക്ലാസുകഴിഞ്ഞ് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോരുവഴി സൈന(20)യേയാണ് പുറത്ത് നിന്നെത്തിയ ബൈക്ക് യാത്രികനായ യുവാവ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലെ കല്ലില്‍ തലയിടിച്ച് വീണ വിദ്യാര്‍ഥിനിയെ ശാസ്താം—കോട്ടയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ഇന്നലെ ബോധം തെളിഞ്ഞു. സംഭവത്തില്‍ ശാസ്താംകോട്ട പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമെ മനപൂര്‍വമുള്ള അപകടത്തിന് കേസെടുക്കുകയുള്ളുയെന്ന് ശാസ്താംകോട്ട പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it