kasaragod local

കോളച്ചേരിയില്‍ സിപിഎം ഓഫിസിന്നേരെ ആക്രമണം



കമ്പില്‍: സിപിഎം കോളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിനു നേരെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. സാമൂഹികവിരുദ്ധരാണ് പിന്നിലെന്ന് സംശയിക്കുന്നു. ലോക്കല്‍ സെക്രട്ടറി ഇ പി കുഞ്ഞിരാമന്റെ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്തു. എസ്‌ഐ ബാബുമോനും സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. നവീകരിച്ച കെട്ടിടം ഇക്കഴിഞ്ഞ മെയ് നാലിന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. സംഭവമറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ തുടങ്ങിയ നേതാക്കള്‍ ഓഫിസ് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it