palakkad local

കോല വിരുദ്ധ സമിതി പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു

പാലക്കാട്: കോല വിരുദ്ധ സമരസമിതി ഖജാഞ്ചി എം ഹരിയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, സംസ്ഥാന ഐക്യദാര്‍ഢ്യ സമിതിയും പ്രതിഷേധിച്ചു.
ജനതാദള്‍ പ്രവര്‍ത്തകന്‍ ദീപക് എന്ന വാവയും,  സജേഷുമാണ് ആക്രമിച്ചതെന്ന് സമര സമിതി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കന്നിമാരി ചാമിയാര്‍കുളം ദീപക് എന്ന വാവ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഹരിയെ അക്രമിച്ചത്. പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്യുകയും ചെയ്ത നടപടി സ്വാഗതാര്‍ഹമാണ്. ജാമ്യത്തിലിറങ്ങിയ പ്രതി  പീഡനത്തിനിരയായ പെ ണ്‍കുട്ടിയെയെയും, കുടുംബക്കാരെയും നിരന്തരം ഭീഷണിപ്പെടുത്തിയെന്ന വിഷയത്തില്‍ എസ്പിതല അന്വേഷണം നടത്തണംമെന്നും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലനും സംസ്ഥാന ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിചിറയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it