thiruvananthapuram local

കോല്‍ക്കളിയില്‍ പാരമ്പര്യം കാത്ത് കെടിസിടി ടീം

കല്ലമ്പലം: ചെങ്ങന്നൂരില്‍ നടക്കുന്ന കേരളാ സര്‍വകലാശാല യുവജനോല്‍സവത്തില്‍ കോല്‍ക്കളിയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി കെടിസിടി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥികള്‍ ചരിത്രമെഴുതി.
കെടിസിടി കോളജിലെ ഡിഗ്രി വിദ്യാര്‍ഥി മുഹമ്മദ് ഷാന്റെ നേതൃത്വത്തിലുള്ള 13 അംഗ ടീമാണ് വിസ്മയ പ്രകടനം നടത്തി ഒന്നാംസ്ഥാനത്തെത്തിയത്. കെടിസിടിയുടെ സഹോദര സ്ഥാപനമായ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ 10 വര്‍ഷമായി എച്ച്എസ്എസ്-എച്ച്എസ് വിഭാഗങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ മേളയില്‍ എ ഗ്രേഡ് കരസ്ഥമാക്കി മുന്നേറുകയാണ്.
2014-15 വര്‍ഷത്തില്‍ സ്‌കൂള്‍ മേളയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഏഴ് വിദ്യാര്‍ഥികള്‍ ഈ 13 അംഗ സംഘത്തില്‍ അംഗങ്ങളാണ്. സ്‌കൂള്‍ മേളകളില്‍ കഴിഞ്ഞ കാലങ്ങളില്‍ നേടിയ വിജയം കോളജ് തലത്തിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ വിദ്യാര്‍ഥികള്‍. കേരളത്തിലെ അറിയപ്പെടുന്ന കോല്‍ക്കളി പരിശീലനകനായ കോഴിക്കോട് സ്വദേശി കോയാ മാഷിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ പരിശീലനം നേടിയത്.
ജില്ലയിലെ കോല്‍ക്കളിയുടെ കുത്തക സ്‌കൂള്‍ തലത്തിനുപുറമെ കോളജ് തലത്തിലും കൈയടക്കിയ ടീമിനെ കോളജ് ചെയര്‍മാന്‍ എസ് നൗഷാദ്, കണ്‍വീനര്‍ അച്ചു സജീര്‍ഖാന്‍, കെടിസിടി ചെയര്‍മാന്‍ പി ജെ നഹാസ്, പ്രിന്‍സിപല്‍ ഡോ. ഷാജിവാസ് അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it